പോസ്റ്റുകള്‍

ചോദ്യം

ആവശ്യപ്പെടാതെ ചെയ്യുന്ന ഉപകാരങ്ങൾ ചോദ്യം ചെയ്യപ്പെടും...

കഥാകൃത്ത്

കാലം ആണ് ഏറ്റവും വലിയ കഥാകൃത്ത്. ഇന്നത്തെ അതിശയങ്ങൾ നാളത്തെ വിരസതകളാവുന്നു. ഇന്നത്തെ പേടി സ്വപ്നങ്ങൾ നാളത്തെ കെട്ടുകഥകൾ ആവുന്നു. ഇന്നത്തെ കിനാവുകൾ നാളത്തെ വിരക്തികൾ ആവുന്നു. ഇന്നത്തെ പ്രിയപ്പെട്ടവർ നാളത്തെ വൈരികൾ ആവുന്നു. കാലം എഴുതുന്നു മനുഷ്യൻ ആടുന്നു...

ഗവേഷണം

ഇനി ഗവേഷണങ്ങൾ നടക്കേണ്ടത് ചന്ദ്രനിലോ ചൊവ്വയിലോ അല്ല മറിച്ച് നമ്മുടെ മരങ്ങളിലാണ്. അവ എങ്ങനെയെല്ലാം പരിപാലിക്കപ്പെടാം എന്ന് നാം ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.....

മനസ്സാക്ഷി

നാം ഇടക്കിടെ അത്മവിശ്വാസത്തോടെയും തെല്ല് അഹങ്കാരത്തോടെയും പറയുന്ന ഒരു കാര്യമാണ് ഞാൻ ആരെയും ബോധിപ്പിക്കാൻ അല്ല ജീവിക്കുന്നതെന്ന്‌. പക്ഷേ വേറെ ആരെ ബോധിപ്പിച്ചില്ലേല്ലും നാം നമ്മുടെ മനസ്സാക്ഷിയെ തീർച്ചയായും ബോധിപ്പിക്കണം. ഇല്ലേൽ ജീവിതം തന്നെ അർത്ഥ ശൂന്യമാവും...

സീറ്റ്

നാം എത്ര വലിയ ടെൻഷനിൽ നിൽകുവാണെലും തിരക്കുള്ള ബസ്സിൽ ഒരു സീറ്റ് കിട്ടുമ്പോഴത്തെ സന്തോഷം ഒന്നു വേറെ തന്നെയാണ്...

അന്നം

വിശക്കുന്നവന് അന്നം കൊടുക്കുന്നതിനേക്കാൾ വലിയ പ്രാർത്ഥന മറ്റൊന്നുമില്ല കാരണം വിശപ്പാണ് ദൈവം....

പുഞ്ചിരി

ആത്മസംഘർഷത്തിന്റെയും വെറുപ്പുകളുടെയും ആസുര ലോകത്താണ് നാം ഇന്ന്. ആരെയൊക്കെയോ തോൽപ്പിക്കാനുള്ള ഓട്ടത്തിൽ ഒന്നു പുഞ്ചിരിക്കാൻ വരെ നാം മറന്നു പോയിരിക്കുന്നു. എങ്ങോട്ടാണ് ഈ ഓട്ടം?  എന്തിനു വേണ്ടിയാണ് ഈ ഓട്ടം?  ഒന്നു ആലോചിച്ചു നോക്കിയാൽ ഉത്തരം കിട്ടാത്ത ഒരുപാടു ചോദ്യങ്ങൾ നമ്മുടെ മുന്നിൽ നീറി പുകഞ്ഞേക്കാം. ശ്വാസോച്ഛാസത്തിന്റെ ഒരു നിമിഷത്തെ നിശ്ശബ്ദതയിൽ വിസ്മൃതിയിലാണ്ടു പോകുന്നവരാണ് നാമെല്ലാം. അതിനാൽ നമ്മുടെ മുന്നിലോട്ട് കടന്നു വരുന്ന ഓരോ മുഖത്തെയും നമുക്ക് ഒരു പുഞ്ചിരിയോടെ സ്വീകരിക്കാം. ഒരു പക്ഷെ നാം ഇനി അവരെ വീണ്ടും കണ്ടെന്നു കൂടി വരില്ല. എന്നാലും നമ്മുടെ ഒരു പുഞ്ചിരി അവർക്ക് നല്ലൊരു ദിവസം സമ്മാനിച്ചേക്കാം. പരസ്പരം പുഞ്ചിരിക്കാൻ നമ്മുക്ക് ശീലിക്കാം. ഹൃദയ വിശാലതയുടെ ഒരു പുതിയ ലോകം സൃഷ്ടിക്കാം....