പുഞ്ചിരി
ആത്മസംഘർഷത്തിന്റെയും വെറുപ്പുകളുടെയും ആസുര ലോകത്താണ് നാം ഇന്ന്. ആരെയൊക്കെയോ തോൽപ്പിക്കാനുള്ള ഓട്ടത്തിൽ ഒന്നു പുഞ്ചിരിക്കാൻ വരെ നാം മറന്നു പോയിരിക്കുന്നു. എങ്ങോട്ടാണ് ഈ ഓട്ടം?
എന്തിനു വേണ്ടിയാണ് ഈ ഓട്ടം?
ഒന്നു ആലോചിച്ചു നോക്കിയാൽ ഉത്തരം കിട്ടാത്ത ഒരുപാടു ചോദ്യങ്ങൾ നമ്മുടെ മുന്നിൽ നീറി പുകഞ്ഞേക്കാം. ശ്വാസോച്ഛാസത്തിന്റെ ഒരു നിമിഷത്തെ നിശ്ശബ്ദതയിൽ വിസ്മൃതിയിലാണ്ടു പോകുന്നവരാണ് നാമെല്ലാം. അതിനാൽ നമ്മുടെ മുന്നിലോട്ട് കടന്നു വരുന്ന ഓരോ മുഖത്തെയും നമുക്ക് ഒരു പുഞ്ചിരിയോടെ സ്വീകരിക്കാം. ഒരു പക്ഷെ നാം ഇനി അവരെ വീണ്ടും കണ്ടെന്നു കൂടി വരില്ല. എന്നാലും നമ്മുടെ ഒരു പുഞ്ചിരി അവർക്ക് നല്ലൊരു ദിവസം സമ്മാനിച്ചേക്കാം. പരസ്പരം പുഞ്ചിരിക്കാൻ നമ്മുക്ക് ശീലിക്കാം. ഹൃദയ വിശാലതയുടെ ഒരു പുതിയ ലോകം സൃഷ്ടിക്കാം....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ