പ്രകൃതി കാണിച്ചു തരുന്ന ഒട്ടനവധി അതിജീവന കാഴ്ചകളിൽ ഒന്നാണിത്. തന്റെ വളർച്ചക്ക് വിഘാതമായി നിന്ന കോൺക്രീറ്റ് മതിൽ തനിക്ക് താങ്ങായി നിർത്തി കൊണ്ടു തന്നെ വളർന്നു കയറിയ ഈ ആൽമരം നമ്മുടെ ചിന്താസരണികളിൽ തീയായി പടരേണ്ടതാണ്. കൊഴിഞ്ഞു വീഴേണ്ട തന്റെ ജീവിതം കാഴ്ച്ചക്കാർ അത്ഭുതം കൂറുന്ന തരത്തിൽ മാറ്റിയെടുത്ത ഈ ആൽമരവും നമ്മുക്ക് വഴികാട്ടിയാവട്ടെ . (വൈക്കം കെ എസ് ആർ ടി സി സ്റ്റാൻഡിനു സമീപത്തം നിന്നുള്ള ദൃശ്യം)
മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം എന്ന് പാടിയത് മുരുകൻ കാട്ടാക്കടയാണ്. അതുപോലെ മങ്ങിയ വാർത്തകൾ നാം കേട്ടും മടുത്തിരിക്കുന്നു. ഇന്ന് ദ്യശ്യ മാധ്യമങ്ങളിൽ കൂടിയാണെങ്കിലും പത്രമാധ്യമങ്ങളിൽ കൂടിയാണെങ്കിലും അത്തരം മടുപ്പിക്കുന്ന വാർത്തകളാണ് നാം കേൾക്കുകയും കാണുകയും ചെയ്യുന്നത്. ഇവയൊക്കെയും നമ്മുക്കിടയിൽ നമ്മുടെ സഹജീവികൾക്കിടയിൽ സംഭവിക്കുന്ന യാഥാർത്ഥ്യങ്ങളാണു താനും. എന്നിരുന്നാലും ഇത്തരം നെഗറ്റീവ് വാർത്തകൾ നമ്മുടെ ചിന്താശേഷിയേയും മാനസികാരോഗ്യത്തെയും പിറകോട്ടടിക്കുന്നു. പക്ഷേ ഒരുപാട് നല്ല വാർത്തകളും നമ്മുക്കിടയിൽ സംഭവിക്കുന്നുണ്ട്. നന്മ പകരുന്ന ഒരുപാട് നല്ല വാർത്തകൾ. പക്ഷേ അവയൊക്കെയും അർഹിക്കുന്ന പ്രാധാന്യം ലഭിക്കാതെ ആരാലും അറിയപ്പെടാതെ പുറന്തള്ളപ്പെടുന്നു. നെഗറ്റീവ് വാർത്തകളോടുള്ള നമ്മുടെ അമിത ഔത്സുക്യം തന്നെ കാരണം. നമ്മുക്കിടയിലെ നല്ല വാർത്തകളെ അറിയുന്നതിൽ വൈമുഖ്യം കാണിക്കണ്ട . അവ എത്ര തന്നെ ചെറുതായാലും അതിൽ നിന്നു ലഭിക്കുന്ന പോസിറ്റിവിറ്റി നമ്മുക്ക് ഊർജ്ജമാവുകേയുള്ളു.
��
മറുപടിഇല്ലാതാക്കൂ