ബക്കറ്റിൽ വീണു കിടന്ന തുമ്പിയെ 'അശ്രീകരം' എന്നു പിറുപിറുത്തു കൊണ്ട് അയാൾ ചുരുട്ടിയെടുത്തു പുറത്തേക്കെറിഞ്ഞു. അതുവരെ ബക്കറ്റ് വെള്ളത്തിലെ നിലയിലാക്കയത്തിൽ പ്രാണനുവേണ്ടി ചിറകിട്ടടിച്ചിരുന്ന തുമ്പി അതിശയത്തോടെ തിരിഞ്ഞു നോക്കി. തങ്ങളുടെ വർഗ്ഗത്തെ കൊണ്ട് കല്ലുകൾ എടുപ്പിക്കുന്ന മനുഷ്യ വർഗ്ഗത്തിന്റെ കഥകൾ മാത്രം കേട്ട് വളർന്ന തുമ്പി തന്നോട് ദയാവായ്പ് കാണിച്ച അയാളെ കൃതഞ്ജതയോടെ നോക്കി ചിറകടിച്ചുയർന്നു...
വാർദ്ധക്യ കാലത്തെ ഏറ്റവും വലിയെ വെല്ലുവിളി ജീവിത ശൈലി രോഗങ്ങളോ സാമ്പത്തിക പ്രയാസങ്ങളോ അല്ല. മറിച്ച് സ്വന്തം വീട്ടിൽ അഭയാർത്ഥികളെ പോലെ കഴിയേണ്ടി വരുന്നതാണ്.
സുഹൃത്ത് ബന്ധത്തിനും പ്രണയ ബന്ധത്തിനും ഇടയിൽ തഴയപ്പെട്ടു പോയ ഒന്നാണ് സഹോദര ബന്ധം. മറ്റു ബന്ധങ്ങൾക്കു ഒന്നും അവകാശപ്പെടാൻ സാധിക്കാത്ത ഒരു മിനിമം ഗ്യാരണ്ടി സഹോദര ബന്ധത്തിനുണ്ട്. എത്ര അവഗണിച്ചാലും എത്രത്തോളം ഒഴിവാക്കിയാലും വീണ്ടും വിളക്കി ചേർത്താൽ ദൃഢമാവുന്നതാണ് ആ ഉറപ്പ്. ഒരേ ഗർഭപാത്രം തരുന്ന സംരക്ഷണം സഹോദര ബന്ധത്തിന്റെ തീവ്രതയ്ക്ക് മൂർച്ച കൂട്ടുന്നു. 100 സുഹൃത്തുക്കൾക്കു തരാനാവുന്ന ആത്മധൈര്യം ഒരു കൂടപിറപ്പിനു തരാനാവും. Because Blood is always thicker than water...
അയാൾ തനിക്കാവുന്ന വിധത്തിൽ വേഗം നടന്നു. തണുത്തുറഞ്ഞ വഴികൾ നടന്നിട്ടും നടന്നിട്ടും തീരുന്നില്ലാത്തതു പോലെ അയാൾക്ക് തോന്നി. അകലെ കാണുന്ന പ്രകാശ ദ്വീപിലോട്ട് എത്രയും വേഗം എത്തണം . അയാൾ തീരുമാനിച്ചുറപ്പിച്ചു. വീശിയടിക്കുന്ന കാറ്റ് അയാളുടെ ശരീരിത്തിലോട്ട് ഒരു മരവിപ്പ് നിറയ്ക്കാനുള്ള ശ്രമത്തിലാണ്. അയാൾ കാലിന്റെ വേഗത കൂട്ടാൻ നോക്കി. പെട്ടെന്ന് അയാൾ വേദന കൊണ്ട് പുളഞ്ഞു. കാല് വലിച്ചു കൂടിയിരിക്കുന്നു. ഗോപി കട്ടിലിൽ എണീറ്റിരുന്നു. കണ്ണുകൾ തിരുമ്മി ഒന്നൂടി നോക്കി. പ്രകാശ ദ്വീപ് ഒരു സ്വപ്നമായിരുന്നുവെന്ന് ഗോപി തിരിച്ചറിഞ്ഞു. ആരാണ് അയാൾ? അത് താൻ തന്നെ ആയിരുന്നോ? എന്ത് തന്നെയാണേലും ഈ കാലിന്റെ വേദന സഹിക്കാവുന്നതിനുമപ്പുറം ആയിരിക്കുന്നു. കുറച്ചുനേരം ഇരുന്ന ഇരിപ്പിരുന്നാലേ ഈ വേദന മാറു. ആരോടെന്നില്ലാതെ പിറുപിറുത്തു കൊണ്ട് ഗോപി എഴുന്നേറ്റു വീടിന്റെ വരാന്തയിൽ വന്നിരുന്നു. പത്രം വരുമ്പോഴെ വായിച്ചില്ലേൽ കിട്ടൂല്ല. പകൽ മുഴുവൻ വെറുതെ ഇരിക്കുവല്ലേ എപ്പൊഴേലും വായിച്ചാൽ മതിയല്ലോ എന്നാണ് മരുമകളുടെ കണ്ടുപിടിത്തം. പക്ഷേ തനിക്ക് അത് ആദ്യം വായിക്കണം. ഈ വിരസ ജീവിതത്തിൽ വിരക്തി ഇല്ലാതെ ചെയ്യാവുന്ന ചുരുക്കം കാര്യങ്ങളിൽ ...
നമ്മുടെയെല്ലാം ജീവിതത്തിനു ഒരു താളമുണ്ട്. ആ താളം കണ്ടെത്തിയാൽ എത്ര വലിയ പ്രകമ്പനവും സംഗീതമാകും. എന്നാൽ ആ താളം പിഴയ്ക്കുമ്പോഴാണ് ജീവിതത്തിൽ അപസ്വരങ്ങൾ ഉണ്ടാവുന്നത്.
ജീവിക്കുമ്പോൾ കുഞ്ഞുങ്ങളെ പോലെ ജീവിക്കണം. ഇന്നലെയുടെ നിരാശയില്ലാതെ ഇന്നിന്റെ ഭാരമില്ലാതെ നാളെയുടെ ആകുലതയില്ലാതെ, കേട്ട ശകാരങ്ങളുടെ പരിഭവമില്ലാതെ വഴങ്ങിയ തോൽവികളുടെ വിദ്വേഷമില്ലാതെ, ഒന്നും ഓർക്കാതെ കരയാൻ പരിമിതിയില്ലാതെ ചിരിക്കാൻ എല്ലാം മറന്നു ഉറങ്ങാൻ കുഞ്ഞായി തന്നെ ജീവിക്കണം.