വിശപ്പ്

സമൂഹമാധ്യമങ്ങളുടെ വിവധ വേദികളിൽ നാം പ്രണയത്തെപ്പറ്റിയും സൗഹൃദത്തെപ്പറ്റിയും ബന്ധങ്ങളുടെ തീവ്രതയെപ്പറ്റിയുമൊക്കെ വാചാലരാവാറുണ്ട്. എന്നാൽ നമ്മളാരും അധികം പരാമർശിച്ചു കാണാത്ത ഒരു പക്ഷേ സൗകര്യപൂർവ്വം മറക്കുന്ന ഒരു വിഷയമാണ് പട്ടിണി അഥവാ ദാരിദ്രം. വിശപ്പിൻ്റെ ഇരുണ്ട മുഖം കണ്ടിട്ടില്ലാത്തതു കൊണ്ടാകും നാം നഷ്ടപ്രണയത്തിൻ്റെയും മറ്റും ശീതിളമയിൽ സുഖം കണ്ടെത്തുന്നത്. കാരണം വിശപ്പിനോളം വലുതല്ല മറ്റൊരു വികാരവും.
   വിശപ്പ് മാറ്റുക എന്ന പ്രകൃതി നിയമത്തെ അടിസ്ഥാനമാക്കിയാണ് സൂര്യന് കീഴിലുള്ള സകല ചരാചരങ്ങളുടെയും പ്രവർത്തന തത്വം. നാം അത്യാഡംബരത്തിൻ്റെ സുഖസുഷുപ്തിയിൽ വിരാചിക്കുമ്പോഴും നമുക്കു ചുറ്റും നമ്മുടെ സഹജീവികൾ പലരും വിശപ്പ് എന്ന കടങ്കഥയ്ക്കു മുൻപിൽ നിസ്സഹായരാവുന്നു. മറ്റെന്തു വിഷയവും കൈകാര്യം ചെയ്യുന്ന അളവുകോലിൽ അല്ല വിശപ്പ് എന്ന വികാരം തുലനം ചെയ്യേണ്ടത്. കാരണം ക്യാമറക്കണ്ണു കൊണ്ട് കാഴ്ചവിരുന്ന് ഒരുക്കുന്നതിലും നല്ലതാണ് ഒരാളുടെയെങ്കിലും വിശപ്പിന് മറുപടി നൽകുക എന്നുള്ളത്.
            ലോകത്തിലെ ഏത് നക്ഷത്ര വർണിത മായ കാഴ്ച കാണുന്നതിലും ശ്രേയസ്സ്കരമാണ് വിശപ്പ് മാറുന്നവൻ്റെ കണ്ണിലെ തിളക്കം കാണുന്നത്. ജീവിതത്തിൻ്റെ സായ്ഹാന ഘട്ടത്തിൽ തിരിഞ്ഞു നോക്കുമ്പോൾ മനസ്സ് നിറയ്ക്കുന്നതും ഈ തിളക്കമായിരിക്കും. ദാരിദ്രമെന്ന സങ്കീർണ ചോദ്യത്തിന് ഉത്തരമേകാൻ നമുക്ക് ഒരു ചെറുവിരലെങ്കിലും അനക്കാം. കാരണം സഹജീവികളുടെ വിശപ്പകറ്റുന്നതാണ് അഭികാമ്യമായ ഈശ്വരാരധന....

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വഴികാട്ടി

ബലി

നല്ല വാർത്ത