കാട്ടാളൻ

അവൻ അക്ഷമനായി വാച്ചിലേക്ക്‌ നോക്കി സമയം 09.10 ആയിരിക്കുന്നു. 09.00 ന് വരണ്ട ബാംഗ്ലൂർ വണ്ടി ഇതുവരെയും എത്തിയില്ല. "ഉത്തിരവാതിത്തം ഇല്ലാത്ത വർഗ്ഗം" അവൻ പിറുപിറുത്തു  കൊണ്ട് ഫേസ്ബുക്ക് പേജിലോട്ട്‌ ഊളിയിട്ടു.  ഉന്നാവ് പെൺകുട്ടിക്ക് നീതി നിഷേധിചെതിനെതിരെ താൻ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന്റെ ചോട്ടിലെ കമന്റുകൾ വായിച്ചു നിർവൃതി അടഞ്ഞു കൊണ്ട് അവൻ ഒന്നുകൂടി വാച്ചിലോട്ട്‌ നോക്കി ഇല്ല വണ്ടി വന്നിട്ടില്ല. മനസ്സിൽ മാസ്സ് ഡയലോഗ് ഓർത്തെടുത്തു കൊണ്ട് അവൻ യാത്രയുടെ അറിയിപ്പ് വന്ന മെസ്സേജിലെ  നമ്പർ ഡയൽ ചെയ്യവേ വണ്ടി അവന്റെ അരികിൽ വന്നു നിന്നു. കനപ്പിച്ച ഒരു നോട്ടം ക്രൂവിൻെറ നേരെ നോക്കി അവൻ തന്റെ അമർഷം രേഖപെടുത്തി. ലഗേജ് എടുത്ത് പതിയെ അവൻ അകത്തു കയറി. ആവേശത്തോടെ തന്റെ സീറ്റ് പരതി. അഗ്രഹസാഫല്യമെന്നോണം തന്റെ അടുത്ത് ഒരു പെൺകുട്ടി തന്നെ ഇരിക്കുന്നത് കണ്ടപ്പോ അവൻ മനകോട്ട കെട്ടി.  ഇനിയങ്ങോട്ട് ബാംഗ്ലൂർ എത്തുന്ന വരെയുള്ള മണിക്കൂറുകൾ എന്തെല്ലാം ചെയ്യണം എന്നതിന്റെ ഒരു രൂപരേഖ മനസ്സിൽ കുറിച്ചു കൊണ്ട് അവൻ സീറ്റിൽ ചെന്നിരുന്നു. അടുത്തിരിക്കുന്ന കൊച്ചിനു ഒരു 20 വയസ്സ് പ്രായം കാണും അവൻ കണക്ക് കൂട്ടി. വല്ല നഴ്സിംഗ് പഠിക്കുവായിരിക്കും. അതിനകം തന്നെ അവൻ ജാതകമെഴുതി. റോഡിലെ തിരക്ക് കുറഞ്ഞപ്പോഴേക്കും വണ്ടി സ്വതവേഗം കൈവരിച്ചു എല്ലാവരും ഉറക്കത്തിലേക്ക് തെന്നിനീങ്ങാൻ തുടങ്ങിയിരുന്നു. വണ്ടിയിലെ അരണ്ട വെളിച്ചത്തിൽ അവൻ അവളുടെ മുഖത്തേക്ക് ഒന്നുകൂടി നോക്കി. ആദ്യമായി യാത്ര ചെയ്യുന്നതിൻെറ ഭയം ആ മുഖത്ത് മുഴച്ചു നിന്നിരുന്നു. അവൻ തന്റെ കൈ എടുത്ത് അവളോട് ചേർത്ത് വെച്ചു. അവന്റെ ഞരമ്പുകളിലോട്ട് ചൂട് കയറി. ഒരിടവേളയ്ക്ക് വേണ്ടി അവൻ ഫോൺ എടുത്ത് നേരത്തെ ഇട്ട സദാചാര പോസ്റ്റിനെ ഒന്നു കൂടി വിശകലനം ചെയ്തു. പോസ്റ്റിനെ അനുകൂലിച്ച് അടികുറിപ്പ്‌ ഇട്ടയാൾക് ആ പെൺകുട്ടിയെ പിച്ചിച്ചീന്തിയ കാട്ടാളന്മാർക്ക്‌ വധശിക്ഷ തന്നെ നൽകണം എന്ന് മറുപടി കൊടുത്തു കൊണ്ട് അവൻ തന്റെ അടുത്തിരുന്ന പെൺകുട്ടിയുടെ കൈകളിലോട്ട് തന്റെ കരം എടുത്ത് വെച്ചു.  താനും അതുപോലൊരു കാട്ടാളൻ  തന്നെയാണെന്ന് സൗകര്യപൂർവ്വം മറന്നു കൊണ്ടു തന്നെ.....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വഴികാട്ടി

ബലി

നല്ല വാർത്ത