പ്രാരാബ്ധങ്ങൾ മനുഷ്യന്റെ സിദ്ധികളെ മുരടിപ്പിക്കുന്നു. ജീവിത പരിമിതികൾ മൂലം അനവധി പ്രതിഭകളാണ് തിരിച്ചറിയപ്പെടാതെ പോകുന്നത്. വിധിയുടെ ഒരു ക്രൂര വിനോദമാണെന്നു തോന്നുന്നു....
നാം എല്ലാവരും മറ്റുള്ളവരുടെ പ്രചോദനങ്ങൾക്ക് കാതോർക്കുന്നവരാണ് . ഇവയെല്ലാം ഒരു പരിധി വരെ നമ്മിൽ ഊർജ്ജം നിറയ്ക്കുന്നുണ്ടു താനും. എന്നാൽ ഇവയ്ക്കെല്ലാം ഉപരി സ്വയം പ്രചോദിതമാകാനുള്ള എളുപ്പ വഴി എന്തെന്നു വെച്ചാൽ മറ്റുള്ളവരെ പ്രചോദിപ്പിക്കുക. അതുവഴി നാമും സ്വയം പ്രചോദിതരാകും... Motivate others is the best way to motivate ourselves....
അവൻ അക്ഷമനായി വാച്ചിലേക്ക് നോക്കി സമയം 09.10 ആയിരിക്കുന്നു. 09.00 ന് വരണ്ട ബാംഗ്ലൂർ വണ്ടി ഇതുവരെയും എത്തിയില്ല. "ഉത്തിരവാതിത്തം ഇല്ലാത്ത വർഗ്ഗം" അവൻ പിറുപിറുത്തു കൊണ്ട് ഫേസ്ബുക്ക് പേജിലോട്ട് ഊളിയിട്ടു. ഉന്നാവ് പെൺകുട്ടിക്ക് നീതി നിഷേധിചെതിനെതിരെ താൻ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന്റെ ചോട്ടിലെ കമന്റുകൾ വായിച്ചു നിർവൃതി അടഞ്ഞു കൊണ്ട് അവൻ ഒന്നുകൂടി വാച്ചിലോട്ട് നോക്കി ഇല്ല വണ്ടി വന്നിട്ടില്ല. മനസ്സിൽ മാസ്സ് ഡയലോഗ് ഓർത്തെടുത്തു കൊണ്ട് അവൻ യാത്രയുടെ അറിയിപ്പ് വന്ന മെസ്സേജിലെ നമ്പർ ഡയൽ ചെയ്യവേ വണ്ടി അവന്റെ അരികിൽ വന്നു നിന്നു. കനപ്പിച്ച ഒരു നോട്ടം ക്രൂവിൻെറ നേരെ നോക്കി അവൻ തന്റെ അമർഷം രേഖപെടുത്തി. ലഗേജ് എടുത്ത് പതിയെ അവൻ അകത്തു കയറി. ആവേശത്തോടെ തന്റെ സീറ്റ് പരതി. അഗ്രഹസാഫല്യമെന്നോണം തന്റെ അടുത്ത് ഒരു പെൺകുട്ടി തന്നെ ഇരിക്കുന്നത് കണ്ടപ്പോ അവൻ മനകോട്ട കെട്ടി. ഇനിയങ്ങോട്ട് ബാംഗ്ലൂർ എത്തുന്ന വരെയുള്ള മണിക്കൂറുകൾ എന്തെല്ലാം ചെയ്യണം എന്നതിന്റെ ഒരു രൂപരേഖ മനസ്സിൽ കുറിച്ചു കൊണ്ട് അവൻ സീറ്റിൽ ചെന്നിരുന്നു. അടുത്തിരിക്കുന്ന കൊച്ചിനു ഒരു 20 വയസ്സ് പ്രായം കാണും അവൻ കണക്ക് കൂട്ടി. വല്...