പോസ്റ്റുകള്‍

ഏപ്രിൽ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കുഞ്ഞുങ്ങൾ

ജീവിക്കുമ്പോൾ കുഞ്ഞുങ്ങളെ പോലെ ജീവിക്കണം. ഇന്നലെയുടെ നിരാശയില്ലാതെ ഇന്നിന്റെ ഭാരമില്ലാതെ നാളെയുടെ ആകുലതയില്ലാതെ, കേട്ട ശകാരങ്ങളുടെ പരിഭവമില്ലാതെ വഴങ്ങിയ തോൽവികളുടെ വിദ്വേഷമില്ലാതെ, ഒന്നും ഓർക്കാതെ കരയാൻ പരിമിതിയില്ലാതെ ചിരിക്കാൻ എല്ലാം മറന്നു ഉറങ്ങാൻ കുഞ്ഞായി തന്നെ ജീവിക്കണം.

സ്ത്രീത്വം

സ്ത്രീ ഇന്നും ചൂഷണത്തിന്റെ നിഴൽ വെട്ടത്തു തന്നെയാണ്. സ്ത്രീസ്വാതന്ത്രത്തിന്റെ നവീനാശയങ്ങൾ എത്ര തന്നെ കൊട്ടിഘോഷിക്കപ്പെട്ടാലും സ്ത്രീയുടെ അരക്ഷിതാവസ്ഥ അവളുടെ ചൂടു തേടി ഇന്നും പിന്നാലെ പായുന്നു. സ്ത്രീസമത്വത്തിനു വേണ്ടി അഭിനവ ഗാന്ധിമാരാകുന്നവർ ഇരുളിന്റെ മറവിൽ അവളുടെ പച്ചമാംസത്തിൽ സുഖം കണ്ടെത്തുന്നു. അവളെ കൈക്കുമ്പിളിൽ പൊത്തി പിടിക്കേണ്ടവർ തന്നെ അവളുടെ ഉറക്കത്തിലെ പേടി സ്വപ്നമാവുന്നു. സ്ത്രീത്വം എങ്ങനെയെല്ലാം ആഘോഷിച്ചാലും അതിന്റെ വിശാലത അറിയാൻ അവകാശമില്ലാതെ നല്ലൊരു ശതമാനവും നമുക്കു ചുറ്റിലുമുണ്ട്. സ്ത്രീ എന്ന സംവരണാവസ്ഥയെ സ്ത്രീ തന്നെ മുതലെടുക്കുമ്പോൾ അവളുടെ പതനം പൂർണ്ണമാവുന്നു.

ഭാഗ്യ നിർഭാഗ്യം

ജീവിതത്തിലെ ചില അനുഭവങ്ങൾ നമ്മുടെ സാമാന്യ യുക്തിയെ വെല്ലുവിളിക്കുന്നതായി തോന്നാം. അവ എങ്ങനെ സംഭവിച്ചുവെന്നോ എന്തിനു സംഭവിച്ചുവെന്നോ നമുക്ക് ഉത്തരം കണ്ടെത്താൻ കഴിഞ്ഞെന്നു വരില്ല. ചിലതിന് നമ്മൾ ഭാഗ്യം എന്ന പേര് കൊടുക്കും. ചിലതിന് നിർഭാഗ്യം എന്നും....

വംശനാശം

ലോകത്ത് വംശനാശം വന്നു കൊണ്ടിരിക്കുന്നത് മൗണ്ടൻ ഗോറില്ലകൾക്കോ സൈബീരിയൻ കടുവകൾക്കോ മാത്രമല്ല ക്ഷമയുള്ള മനുഷ്യനും കൂടിയാണ്....

വിശപ്പ്

സമൂഹമാധ്യമങ്ങളുടെ വിവധ വേദികളിൽ നാം പ്രണയത്തെപ്പറ്റിയും സൗഹൃദത്തെപ്പറ്റിയും ബന്ധങ്ങളുടെ തീവ്രതയെപ്പറ്റിയുമൊക്കെ വാചാലരാവാറുണ്ട്. എന്നാൽ നമ്മളാരും അധികം പരാമർശിച്ചു കാണാത്ത ഒരു പക്ഷേ സൗകര്യപൂർവ്വം മറക്കുന്ന ഒരു വിഷയമാണ് പട്ടിണി അഥവാ ദാരിദ്രം. വിശപ്പിൻ്റെ ഇരുണ്ട മുഖം കണ്ടിട്ടില്ലാത്തതു കൊണ്ടാകും നാം നഷ്ടപ്രണയത്തിൻ്റെയും മറ്റും ശീതിളമയിൽ സുഖം കണ്ടെത്തുന്നത്. കാരണം വിശപ്പിനോളം വലുതല്ല മറ്റൊരു വികാരവും.    വിശപ്പ് മാറ്റുക എന്ന പ്രകൃതി നിയമത്തെ അടിസ്ഥാനമാക്കിയാണ് സൂര്യന് കീഴിലുള്ള സകല ചരാചരങ്ങളുടെയും പ്രവർത്തന തത്വം. നാം അത്യാഡംബരത്തിൻ്റെ സുഖസുഷുപ്തിയിൽ വിരാചിക്കുമ്പോഴും നമുക്കു ചുറ്റും നമ്മുടെ സഹജീവികൾ പലരും വിശപ്പ് എന്ന കടങ്കഥയ്ക്കു മുൻപിൽ നിസ്സഹായരാവുന്നു. മറ്റെന്തു വിഷയവും കൈകാര്യം ചെയ്യുന്ന അളവുകോലിൽ അല്ല വിശപ്പ് എന്ന വികാരം തുലനം ചെയ്യേണ്ടത്. കാരണം ക്യാമറക്കണ്ണു കൊണ്ട് കാഴ്ചവിരുന്ന് ഒരുക്കുന്നതിലും നല്ലതാണ് ഒരാളുടെയെങ്കിലും വിശപ്പിന് മറുപടി നൽകുക എന്നുള്ളത്.             ലോകത്തിലെ ഏത് നക്ഷത്ര വർണിത മായ കാഴ്ച കാണുന്നതിലും ശ്രേയസ്സ്കരമാണ് വിശപ്പ് മാറ...