മറവി
മറവി ഒരു രോഗമല്ല; പിന്നെയോ മനുഷ്യനു കനിഞ്ഞു കിട്ടിയ ഒരു വരദാനമത്രേ. ലഭിച്ചു വന്ന ഉപകാരങ്ങള്‍ മറക്കാൻ ചെയ്തു കൂട്ടിയ തെറ്റുകൾ മറക്കാൻ അനുഭവിച്ചറിഞ്ഞ സ്നേഹബന്ധങ്ങള്‍ മറക്കാൻ പരിപാലിച്ച് വന്ന പ്രകൃതിയെ മറക്കാൻ അങ്ങനെ തന്നെ താനാക്കിയതെന്തും സൗകര്യപൂര്‍വ്വം മറക്കാൻ കിട്ടിയ ഒരു വരം...